സംസ്‌ഥാനത്തെ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളിൽ ഇനി മുതൽ ശനിയാഴ്‌ച അവധി

By Trainee Reporter, Malabar News
Holidays in VHSE schools in the state from now on Saturdays
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഇനി മുതൽ ശനിയാഴ്‌ചകളിലും അവധി. നിലവിൽ ആഴ്‌ചയിൽ ആറ് ദിവസങ്ങളിലും വിഎച്ച്‌എസ്‌ഇ ക്‌ളാസുകൾ അധ്യയനം നടക്കുന്നുണ്ട്. ഇപ്പോൾ ശനിയാഴ്‌ച അവധി നൽകി കൊണ്ടാണ് അധ്യയന ദിവസങ്ങൾ അഞ്ചാക്കി കുറച്ചത്.

വിദ്യാർഥികളുടെ ദീർഘനാളത്തെ ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ആഴ്‌ചയിൽ ആറ് ദിവസവും അധ്യയനം നടത്തുന്നത് കുട്ടികളിൽ പഠനഭാരവും മാനസിക സംഘർഷവും സൃഷ്‌ടിക്കുന്നതായി നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു.

പുതുക്കിയ ദേശീയ നൈപുണ്യ യോഗ്യ ചട്ടക്കൂട് പ്രകാരം കോഴ്‌സുകളുടെ അധ്യയന സമയം 1120 മണിക്കൂറിൽ നിന്നും 600 മണിക്കൂറായി കുറച്ചിരുന്നു. പക്ഷെ, ഈ മാറ്റം പരിഗണിക്കാതെ സംസ്‌ഥാനത്തെ വിഎച്ച്‌എസ്‌ഇ സ്‌കൂളുകളിൽ ആഴ്‌ചയിൽ ആറ് ദിവസവും നടന്നു വരികയായിരുന്നു. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തി കൊണ്ടാവും ശനിയാഴ്‌ച ദിവസത്തെ അധ്യയനം ഒഴിവാക്കുക.

Most Read: ജോഡോ യാത്രയിൽ അണിചേർന്ന് കമൽ ഹാസൻ; രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമെന്ന് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE