പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ഹംഗാമ 2′ ഡിസ്നി ഹോട്സ്റ്റാറിന് വിറ്റു. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്സ്റ്റാർ നേടിയത് .
ആറ് വർഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ഈചിത്രത്തിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർമാൻ വെഞ്ചേഴ്സ്, രഥൻ ജെയിൻ, ഗണേഷ് ജെയിൻ, ചേതൻ ജെയിൻ, എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
അതേസമയം ‘ഹംഗാമ 2‘ 2003ൽ പുറത്തിറങ്ങിയ തന്റെ ‘ഹാംഗാമ’ എന്ന ചിത്രത്തിന്റെ തുടർച്ചയല്ലെന്ന് പ്രിയദർശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയദർശന്റെ ‘പൂച്ചക്കൊരു മൂക്കുത്തി’യുടെ റീമേക്കായിരുന്നു ഹംഗാമ. അക്ഷയ് ഖന്ന, പരേഷ് റാവൽ, അഫ്താബ് ശിവദാസാനി, റിമി സെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read Also: ലോകകപ്പ് യോഗ്യത; മിശിഹായുടെ ഗോളും തുണയായില്ല, അർജന്റീനയ്ക്ക് സമനില