പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി

By News Desk, Malabar News
human skeleton
Representational Image
Ajwa Travels

ആലപ്പുഴ: കല്ലുപാലത്തിന് സമീപം വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി. പൊളിച്ചുകൊണ്ടിരുന്ന വീട്ടിനുള്ളിലാണ് പ്ളാസ്‌റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്‌ഥികൂടം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയടക്കം സംഭവ സ്‌ഥലത്ത് എത്തി പരിശോധന നടത്തി.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വീട്ടിനുള്ളിൽ അസ്‌ഥികൂടം കണ്ടെത്തിയത്. കാലപ്പഴക്കത്താൽ കല്ലുപാലത്തിന് സമീപമുള്ള ഈ വീട് പൊളിക്കുകയായിരുന്നു. ഇതിനിടെയിലാണ് പ്ളാസ്‌റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്‌ഥികൂടം കണ്ടെത്തിയത്. ജെസിബിയുടെ ഡ്രൈവറാണ് അസ്‌ഥികൂടം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അസ്‌ഥികൂടത്തിന്റെ ഒരോ ഭാഗത്തും പ്രത്യേകിച്ച് തലയോട്ടിയിലും എല്ലിലുമെല്ലാം നമ്പർ രേഖപ്പെടുത്തിയ നിലയിലാണ്. ഈ വീട്ടിൽ നേരത്തെ ഡോക്‌ടർ താമസിച്ചിരുന്നു. അതിനാൽ പഠനാവശ്യങ്ങൾക്ക് വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആദ്യം ഈ ഡോക്‌ടറെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ്. അതിന് ശേഷം ശാസ്‌ത്രീയ പരിശോധനകൾ കൂടി നടത്തുമെന്നാണ് ജില്ലാ പോലീസ് മേധാവി വ്യക്‌തമാക്കുന്നത്.

Malabar News: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; ലോറി ഡ്രൈവർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE