നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപം സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈയിലെ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 10.30നാണ് സംഭവം.

സതീശൻ നായരും ഷീജയും തമ്മിൽ സ്‌ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്ക് കൂടിയ സമയത്ത് ഷീജയുടെ താലിമാല സതീശൻ നായർ പൊട്ടിച്ചിരുന്നു. ഈ വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഷീജ ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. തുടർന്ന് ഷീജയുടെ വീട്ടുകാർ സംഭവം നെടുമങ്ങാട് പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്‌റ്റേഷനിൽ ചെല്ലാൻ സതീശൻ നായരോട് ആവശ്യപ്പെട്ടിരുന്നു.

രാവിലെ കുട്ടികൾ ഓൺലൈൻ പഠനത്തിന് പോയ സമയത്ത് വീണ്ടും വഴക്കുണ്ടാകുകയും സതീശൻ നായർ ഷീജയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.

Read also: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE