മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു

By Syndicated , Malabar News
rohit sardana

ലഖ്‌നൗ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന (42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രിയോടെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച പുലർച്ചെയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആജ് തകിലെ അവതാരകനായി ജോലി ചെയ്യുന്നതിനിടെയാണ് മരണം. ആകാശവാണി, ഇടിവി, സഹാറ സമയ്, സീ ന്യൂസ് തുടങ്ങിയ മാദ്ധ്യമങ്ങളിലും രോഹിത് സർദാന ജോലി ചെയ്‌തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയവർ രോഹിത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ‘ഊര്‍ജസ്വലനും ആത്‌മാര്‍ഥതയും കരുണ ഹൃദയവുമുള്ള മാദ്ധ്യമ പ്രവര്‍ത്തകനായിരുന്നു രോഹിത് സര്‍ദാന. അദ്ദേഹത്തിന്റെ വിയോഗം മാദ്ധ്യമ ലോകത്ത് വലിയ ശൂന്യതയാവും സൃഷ്‌ടിക്കുക’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ധീരനായ മാദ്ധ്യമ പ്രവര്‍ത്തകനെയാണ് നഷ്‌ടമായതെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Read also: ബീഹാര്‍ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE