കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം

By Staff Reporter, Malabar News
Department of Health with the Death Information Portal
Representational Image

ന്യൂഡെൽഹി: ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോ​ഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്‌പദം ആണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ രീതി അസ്വീകാര്യമാണെന്നും ഇന്ത്യ ആരോച്ചു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ അവകാശവാദം.

നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഈ പുതിയ കണക്ക്. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് ഒന്നരക്കോടിയുടെ മരണക്കണക്കുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തിയത്. ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തൽ.

അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാർഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു. ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇത് കേന്ദ്ര സർക്കാരിന്റെ കണക്കിനെക്കാൾ 9 മടങ്ങ് കൂടുതലാണ്.

ലോകാരോ​ഗ്യ സംഘടനയുടെ വെളിപ്പെടുത്തലനുസരിച്ച് ഈജിപ്‌തിലാണ് മരണസംഖ്യയിലെ വ്യതിയാനം കൂടുതൽ. രാജ്യം രേഖപ്പെടുത്തിയതിന്റെ 11 ഇരട്ടി മരണമാണ് ലോകാരോ​ഗ്യ സംഘടനയുടെ ഡേറ്റകൾ പ്രകാരം ഈജിപ്‌തിലുള്ളത്. 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള മരണക്കണക്കാണ് ലോകാരോഗ്യ സംഘടനക്കായി അന്താരാഷ്‌ട്ര വിദഗ്‌ധ സംഘം തയ്യാറാക്കിയത്.

Read Also: എടികെയെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫി ടീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE