ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു

By Staff Reporter, Malabar News
transgender_id card
ജില്ലാ വികസന കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ തിരിച്ചറിയൽ കാർഡ് കൈമാറുന്നു
Ajwa Travels

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു. ജില്ലയിലെ 25 പേർക്കാണ് ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കാർഡ് വിതരണം ചെയ്‌തത്‌. ജില്ലാ വികസന കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ മൂവാറ്റുപുഴയിലെ സംരഭക സേതു പാര്‍വ്വതിക്ക് തിരിച്ചറിയല്‍ കാര്‍ഡ് നൽകി വിതരണം ഉൽഘാടനം ചെയ്‌തു.

63 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്കാണ് ജില്ലയില്‍ ഈ വര്‍ഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായത്. കൂടാതെ ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ആറ് പേര്‍ക്ക് ഹോസ്‌റ്റല്‍ ഫീസും നല്‍കി. മാത്രവുമല്ല ലിംഗമാറ്റ ശസ്‍ത്രക്രിയക്കും ശസ്‍ത്രക്രിയാനന്തര തുടര്‍ ശ്രദ്ധക്കുമായി 16 പേര്‍ക്ക് ധനസഹായം നൽകിയിട്ടുണ്ട്. സ്വയം തൊഴില്‍ തുടങ്ങാനായി 12 പേര്‍ക്കാണ് ഇതുവരെ ധനസഹായം നല്‍കിയത്.

2020ല്‍ നിലവില്‍ വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ സംരക്ഷണ നിയമപ്രകാരം ഇനിയും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇതിനായി രജിസ്‌റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. transgender.dosje.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്.

Read Also: എൽഡിഎഫ് മികച്ച വിജയം നേടും; യുഡിഎഫ് ശിഥിലമാകുമെന്നും എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE