എൽഡിഎഫ് മികച്ച വിജയം നേടും; യുഡിഎഫ് ശിഥിലമാകുമെന്നും എ വിജയരാഘവൻ

By Staff Reporter, Malabar News
A-Vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫ് ദയനീയ പരാജയമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുകയെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്ന് പറഞ്ഞ സിപിഐഎം സംസ്‌ഥാന സെക്രട്ടറി എന്ത് അടിസ്‌ഥാനത്തിലാണ് യുഡിഎഫ് 90 സീറ്റ് നേടുമെന്ന് പറയുന്നതെന്നും ചോദിച്ചു.

കൂടാതെ ഇടതുപക്ഷ മുന്നേറ്റത്തെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു ഇടതുമുന്നണിയെ തകർക്കാൻ പല ശ്രമങ്ങളും കേരളത്തിൽ നടന്നു, എന്നാൽ സർക്കാരിന്റെ കൈകൾ ശുദ്ധമാണ്; വിജയരാഘവൻ വ്യക്‌തമാക്കി.

കേരളത്തിൽ കാലു മാറ്റി സർക്കാർ ഉണ്ടാക്കാം എന്നു ബിജെപി കരുതേണ്ടെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ഒരുതരത്തിലുള്ള ആശങ്കയും മുന്നണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാർട്ടി പറഞ്ഞാൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകും; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE