തെലങ്കാന നല്ല ഇടമാണെങ്കിൽ അവിടെ സിനിമ ചിത്രീകരിക്കട്ടെ; മന്ത്രി സജി ചെറിയാൻ

By Staff Reporter, Malabar News
SAJI-CHERIAN-about movie shooting
Ajwa Travels

കൊച്ചി: കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ട വിഷയമാണെന്ന് സിനിമാ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്‌ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍ പ്രശ്‌നമൊന്നുമില്ല. കോവിഡ് പ്രതിരോധത്തിന് എല്ലാവരും സഹകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഏതെങ്കിലുമൊരു പടത്തിന് അനുമതി നല്‍കണമോയെന്നത് ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ട വിഷയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ തെലങ്കാനയിലേക്ക് മാറ്റാന്‍ മലയാള സിനിമാ മേഖല തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Read Also: നിയമസഭാ കയ്യാങ്കളി; പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നിലെ പൊതുതാൽപര്യം എന്തെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE