കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

By Staff Reporter, Malabar News
kpf-ifthar
Ajwa Travels

മനാമ: ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായ ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു.

കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാചകം ചെയ്‌ത ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുണ്യ റമദാൻ കാലത്ത് ഇഫ്‌താർ കിറ്റ് വിതരണം ചെയ്യുന്നതെന്ന് ചടങ്ങിൽ ചാരിറ്റി വിഭാഗം കൺവീനർ ശശി അക്കരാൽ അറിയിച്ചു.

ചടങ്ങിന് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്‌ടിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ജോയിന്റ് സെക്രട്ടറി ജിതേഷ് ടോപ്മോസ്‌റ്റ് എന്നിവർ നേതൃത്വം നൽകി. അർഹരായ ലേബർ ക്യാമ്പുകളിലുള്ളവർ ഇത്തരം ഭക്ഷണ കിറ്റുകൾ ലഭിക്കാൻ കെപിഎഫ് ചാരിറ്റി വിംഗുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അറിയിച്ചു.

Read Also: സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ വിമാനക്കമ്പനി ജീവനക്കാരനെ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE