അനധികൃത നിർമാണമെന്ന് ആരോപണം; ലക്ഷദ്വീപിൽ മദ്രസ കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ്

By News Desk, Malabar News
Representational Image
Ajwa Travels

കവരത്തി: സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മാണമെന്ന് ആരോപിച്ച് ലക്ഷദ്വീപ് മിനിക്കോയിയിലെ മദ്രസക്ക് ഭരണകൂടത്തിന്റെ നോട്ടീസ്. മിനിക്കോയ് ദ്വീപിലെ അല്‍ മദ്‌റസത്തുല്‍ ഉലൂമിയക്കാണ് ഡെപ്യൂട്ടി കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 1965ലെ ലക്ഷദ്വീപ് ലാന്‍ഡ് റവന്യൂ ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍ മറികടന്ന് ഭൂമി കയ്യേറിയാണ് നിര്‍മാണം നടന്നിരിക്കുന്നതെന്നാണ് ആരോപണം.

ജൂലൈ 26ന് മുൻപ് മറുപടി നല്‍കണമെന്നും വെള്ളിയാഴ്‌ച പുറത്തിറക്കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇത് പ്രകാരം മറുപടി ലഭിച്ചില്ലെങ്കില്‍ എതിര്‍പ്പില്ലെന്ന് കണക്കാക്കി മുന്‍കൂട്ടി അറിയിക്കാതെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. മദ്രസാ പ്രസിഡണ്ടിന്റെ പേരിലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE