രോഗ പ്രതിരോധശേഷി ലഭിച്ചുവെന്ന് പ്രഖ്യാപിച്ച് ട്രംപ്

By News Desk, Malabar News
Donald Trump_2020 Nov 16
Donald Trump
Ajwa Travels

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് പ്രതിരോധശേഷി നേടിയെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ‘എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചു കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിത കാലത്തേക്കോ ആയേക്കാം. ആര്‍ക്കും അത് കൃത്യമായി അറിയില്ല. പക്ഷേ എനിക്ക് രോഗ പ്രതിരോധ ശേഷിയുണ്ട്. നിങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷിയുള്ള ഒരു പ്രസിഡന്റ് ഉണ്ട്.’ – ട്രംപ് അവകാശപ്പെട്ടു.

Kerala News: ആദ്യ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്‌ഥാനം; പ്രഖ്യാപനം ഇന്ന്

വൈറ്റ് ഹൗസ് ഡോക്‌ടർ ട്രംപില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യതയില്ലെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. ഒരുതവണ കോവിഡ് ബാധിച്ചയാള്‍ക്ക് വീണ്ടും ബാധിക്കാതിരിക്കാന്‍ തക്കവണ്ണമുള്ള പ്രതിരോധ ശേഷി ലഭിക്കുമോ എന്നകാര്യം സ്ഥിരീകരിക്കാന്‍ തക്ക വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഓഗസറ്റില്‍ ലോകാരോഗ്യ സംഘടന വ്യക്‌തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE