‘ഞാന്‍ ക്ളബ്ഹൗസിലില്ല’; തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി പൃഥ്വിരാജ്

By Staff Reporter, Malabar News
Prithviraj-about-mullapperiyar-dam
Ajwa Travels

തരംഗമായി മാറിയ സോഷ്യല്‍ മീഡിയാ ആപ്പായ ക്ളബ്ഹൗസില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി നടന്‍ പൃഥ്വിരാജ്. ‘സൂരജ് നായര്‍’ എന്ന സോഷ്യല്‍ മീഡിയാ പ്രൊഫൈലിന്റെ ഉടമയാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയതെന്ന് നടന്‍ തുറന്നുകാട്ടി. ഇയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിന്റെ സ്‍ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ താരം പ്രതികരിച്ചത്.

ദയവുചെയ്‌ത്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നും പൃഥ്വിരാജ് തന്റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലിൽ പങ്കുവെച്ച പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു. തന്റെ ഇന്‍സ്‌റ്റഗ്രാം ഐഡിയോട് ഏറെ സാമ്യം തോന്നുന്ന തരത്തില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ചതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

‘എന്റെ പേര് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തുന്നത് അവിടെ നില്‍ക്കട്ടെ. എന്നാല്‍ ഞാനെന്ന് ഭാവിക്കുകയും, എന്റെ ശബ്‌ദം അനുകരിക്കുകയും എന്റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിനോട് അടുത്ത സാമ്യം തോന്നുന്ന ഐഡി ഉപയോഗിക്കുകയും ചെയ്യുന്നത് എല്ലാത്തരത്തിലും കുറ്റകൃത്യമാണ്. ദയവുചെയ്‌ത്‌ ഇത് അവസാനിപ്പിക്കണം. ഞാന്‍ ക്ളബ്ഹൗസില്‍ ഇല്ല,’ താരം വ്യക്‌തമാക്കി.

നേരത്തെ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള താരങ്ങളും ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു.

Read Also: ഐപിഎല്‍ 2021: രണ്ടാംഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഒക്‌ടോബര്‍ 15ന് ഫൈനല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE