സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയാൽ ഉടൻ നടപടി; മുഖ്യമന്ത്രി

By News Desk, Malabar News
CM about Police Act Ammendment
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ക്രൈം പോലീസ് സ്‌റ്റേഷനുകൾ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി പോലീസ് ആക്‌ട് ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News: കേരള പോലീസ് ആക്‌ടിൽ ഭേദഗതി; ലക്ഷ്യം സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപ നിയന്ത്രണം

അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പ് വരുത്തുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പോലീസ് ആക്‌ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടിയെടുക്കാനുള്ള പരിമിതി നീങ്ങുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പോലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി നടന്ന പരിപാടിയിൽ സേനാംഗങ്ങളുടെ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE