കോവിഡ്; പ്രതിദിന കണക്കില്‍ മഹാരാഷ്‌ട്രയേയും കടന്ന് കേരളം

By Team Member, Malabar News
Malabarnews_covid in kerala
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര. രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്‌ട്രയില്‍ ഉള്ളത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്‌ട്രയെ പിന്തള്ളി മുന്നിലെത്തിയിരിക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ അടിസ്‌ഥാനത്തിലാണിത്.

മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 11416 ആണ്. എന്നാല്‍ കേരളത്തിലെ കണക്ക് ഇതിനേക്കാള്‍ ഉയര്‍ന്നിരുന്നു. 11755 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Read also : കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി

കേരളത്തില്‍ കോവിഡ് ബാധിച്ചു നിലവില്‍ ചികിൽസയില്‍ ഉള്ള ആളുകളുടെ എണ്ണം 95918 ആണ്. 182874 ആളുകള്‍ ഇതുവരെ കേരളത്തില്‍ കോവിഡ് മുക്‌തരായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആറ് സംസ്‌ഥാനങ്ങളിലാണ് കോവിഡ് ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കേരളത്തില്‍ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത രോഗികളുടെ എണ്ണം 1632 ആണ്. കോഴിക്കോട് 1324, തിരുവനന്തപുരത്ത് 1310,തൃശൂരില്‍ 1208, എറണാകുളത്ത് 1191, കൊല്ലം 1107 എന്നിങ്ങനെയാണ് ആയിരത്തിന് മുകളിലുള്ള കേരളത്തിലെ കണക്കുകള്‍.

മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസത്തോടെ ആകെ രോഗികളുടെ എണ്ണം 1517434 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 10517 ആളുകള്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ 5653 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ഈ സംസ്‌ഥാനങ്ങളില്‍ ആകെ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിന് മുകളിലാണ്.

Read also : ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE