പഴയങ്ങാടിയിൽ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

By Trainee Reporter, Malabar News
Hanging Death, in kannur
Representational Image
Ajwa Travels

കണ്ണൂർ: പഴയങ്ങാടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് (24) മരിച്ചത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയാണ്. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പഴയങ്ങാടി പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മംഗലാപുരത്തെ കോളേജിൽ നിന്ന് ബിരുദാന്തര ബിരുദം പൂർത്തിയാക്കിയ ഭവ്യ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പുതിയ വാണിയം വീട്ടിൽ ഭാസ്‌കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ഭവ്യ. മരണകാരണം വ്യക്‌തമല്ല.

Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE