ബിനു ജോസഫുമായി സാമ്പത്തിക ഇടപാട്; ശ്രീനാഥ്‌ ഭാസിക്കെതിരെ അന്വേഷണം തുടരും

ശ്രീനാഥ്‌ ഭാസിയുടെ മൊഴിയിലെ വൈരുധ്യവും പോലീസ് പരിശോധിക്കും.

By Senior Reporter, Malabar News
Ajwa Travels

കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ യുവനടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം. അറസ്‌റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ്‌ ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം തുടരുന്നത്. ശ്രീനാഥ്‌ ഭാസിയുടെ മൊഴിയിലെ വൈരുധ്യവും പോലീസ് പരിശോധിക്കും.

അതേസമയം, ശ്രീനാഥ്‌ ഭാസിക്ക് ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇത് ഉറപ്പുവരുത്തുന്നതിനായി ഫോൺ രേഖകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനെയും കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചത് എളമക്കര സ്വദേശിയായ ബിനു ജോസഫാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ്‌ ഭാസിയെയും പ്രയാഗയെയും മരട് പോലീസ് ചോദ്യം ചെയ്‌തത്‌. അഞ്ചുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ്‌ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്.

കേസിൽ നടി പ്രയാഗ മാർട്ടിന് പോലീസ് ക്ളീൻ ചിറ്റ് നൽകിയേക്കുമെന്നാണ് വിവരം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഓം പ്രകാശ് ബുക്ക് ചെയ്‌ത മുറിയിൽ ഇരുവരും എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് പുറമെ ഇരുപതോളം പേരാണ് ഈ മുറിയിലെത്തിയത്.

Most Read| സംസ്‌ഥാനത്ത്‌ തുലാമഴ ശക്‌തം; ഇന്ന് ആറുജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE