തിരുവനന്തപുരം: സംസ്‌ഥാനത്ത് തുലാമഴ ശക്‌തമായി തുടരുന്നു. ഇന്നും മഴ തുടരും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്.
മറ്റു ആറ് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ശക്‌തി കൂടിയ ന്യൂനമർദ്ദം മഹാരാഷ്‌ട്ര തീരത്തിന് സമീപത്താണ് സ്‌ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോകുന്ന ന്യൂനമർദ്ദം ഞായറാഴ്‌ചയോടെ തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിന് സമീപവും തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രണ്ടു ചക്രവാതച്ചുഴികളും സ്‌ഥിതിചെയ്യുന്നുണ്ട്. അതിനാൽ, കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ