കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
goonda attack in kozhikkode-one in custody
Representational Image
Ajwa Travels

കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അസം ബാർപെറ്റ സ്വദേശി മോയിബുൾ ഹക് ആണ് അറസ്‌റ്റിലായത്‌. സെപ്റ്റംബർ 23ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കണ്ണൂരിലെ വാരത്ത് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന പികെ ആയിഷയെ(75) ആണ് കവർച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. തുടർന്ന് ചികിൽസയിലിരിക്കെ ആണ് ആയിഷ മരിച്ചത്. ഇവരുടെ ഇരു കാതുകളില്‍ നിന്നും മോഷ്‌ടാക്കൾ സ്വര്‍ണം കവര്‍ന്നിരുന്നു. മൂന്ന് പേർ അടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

Most Read: ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE