തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തിൽ നടപടിയുമായി പോലീസ്. ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തവർക്ക് എതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരത്ത് നിന്ന് കളിയിക്കാവിളയിലേക്ക് പോവുകയായിരുന്നു ബസ്. പാപ്പനംകോട് എത്തിയപ്പോൾ സമരപ്പന്തലിൽ നിന്ന് ഓടിവന്ന അമ്പതിൽ അധികം ആളുകൾ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. സമരാനുകൂലികൾ ബസിനുള്ളിൽ കയറി ഡ്രൈവറെ ചവിട്ടുകയും തടയാനെത്തിയ കണ്ടക്‌ടറെ മർദ്ദിച്ച ശേഷം തലയിൽ തുപ്പുകയുമായിരുന്നു.
കുറച്ച് പോലീസുകാർ മാത്രം ഉണ്ടായിരുന്നതിനാൽ സമരക്കാരെ നിയന്ത്രിക്കാനായില്ല. പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർ സജിയേയും കണ്ടക്‌ടർ ശരവണനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക