രാജ്യത്ത് കോവിഡ് ബാധിതർ 93 ലക്ഷം കടന്നു; 24 മണിക്കൂറിൽ 41,322 കേസുകൾ 

By Team Member, Malabar News
Malabarnews_india covid
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 93,51,110 ആയി ഉയർന്നു. കൂടാതെ 485 ആളുകൾക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധ മൂലം ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,36,200 ആയി ഉയർന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,452 ആളുകൾ രോഗമുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 87,59,969 ആയി ഉയർന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ആകെ 4,54,940 ആളുകളാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് മഹാരാഷ്‌ട്രയിലാണ്. 18,08,550 ആളുകൾക്കാണ് ഇവിടെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഒപ്പം തന്നെ കർണാടകയിൽ 8,81,086 ആളുകൾക്കും, തമിഴ്‌നാട്ടിൽ 7,77,616 ആളുകൾക്കും, കേരളത്തിൽ 5,87,707 ആളുകൾക്കും ഇതുവരെ കോവിഡ് രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം തന്നെ കോവിഡ് വാക്‌സിന്റെ വികസനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിൽ എത്തി. തുടർന്ന് പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലും വാക്‌സിന്റെ നിർമ്മാണം വിലയിരുത്താനായി പ്രധാനമന്ത്രി സന്ദർശിക്കും.

Read also : കൽക്കരി കുംഭകോണം; ബംഗാളിൽ 20 ഇടത്ത് സിബിഐ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE