കോവിഡ് ഇന്ത്യ; 30,773 രോഗബാധ, കേരളത്തിൽ 15.96% ടെസ്‌റ്റ് പോസിറ്റിവിറ്റി

By Staff Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,34,48,163 ആയി.

38,945 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 309 കോവിഡ് മരണങ്ങളും രാജ്യത്ത് സ്‌ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 4,44,838 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. അതേസമയം 3,26,71,167 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

നിലവിൽ 3,32,158 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

പുതിയ രോഗബാധിതരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുമാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 19,325 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,21,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ രോഗമുക്‌തി നേടിയവർ 27,266 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 143 പേർക്കുമാണ്.

അതേസമയം രാജ്യത്തുടനീളമായി സെപ്റ്റംബർ 18 വരെ 55,23,40,168 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതിൽ 15,59,895 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 80,43,72,331 വാക്‌സിൻ ഡോസുകളാണ് ഇതുവരെ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,42,732 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തു.

Most Read: ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യംവെച്ച് കേരളം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE