ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,335 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,25,775 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,21,129 ആണ്.
അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. 0.22 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 14,704 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.03 ശതമാനം മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ കഴിഞ്ഞ ദിവസം 429 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19,648 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. 620 പേർ രോഗമുക്തി നേടിയപ്പോൾ ഒരു കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 183.73 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്.
Most Read: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ