ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ

By Staff Reporter, Malabar News
csk-bravo
Ajwa Travels

മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വെസ്‌റ്റ് ഇൻഡീസ് താരം ഡ്വയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിന്റെ മുൻ താരവും രാജസ്‌ഥാൻ റോയൽസിന്റെ പേസ് ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് എത്തിയത്.

171 വിക്കറ്റുകളാണ് നിലവിൽ ബ്രാവോയ്‌ക്ക് ഉള്ളത്. മലിംഗയ്‌ക്ക് 170 വിക്കറ്റുകളുണ്ട്. ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മൽസരത്തിൽ ദീപക് ഹൂഡയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് ബ്രാവോ ഈ നേട്ടത്തിലെത്തിയത്.

മൽസരത്തിൽ 4 ഓവർ എറിഞ്ഞ് 35 റൺസ് വഴങ്ങി ബ്രാവോ ഒരു വിക്കറ്റ് വീഴ്‌ത്തി. ആകെ 153 ഐപിഎൽ മൽസരങ്ങളാണ് ഓൾറൗണ്ടറായ ബ്രാവോ കളിച്ചിട്ടുള്ളത്. നേരത്തെ മുംബൈ ഇന്ത്യൻസിന് വേണ്ടിയും ബ്രാവോ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.

Read Also: റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE