റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും

By Staff Reporter, Malabar News
iffk-kochi
Ajwa Travels

കൊച്ചി: കൊച്ചി റീജണല്‍ രാജ്യാന്തര ചലച്ചിത്രോൽസവത്തിന് ഇന്ന് തുടക്കമാകും. 69 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. ഇന്ന് മുതല്‍ നാലു നാള്‍ കൊച്ചി ലോക സിനിമകളുടെ സംഗമത്തിന് വേദിയാകും. നടന്‍ മോഹന്‍ലാല്‍ ലാല്‍ മേളയ്‌ക്ക് നാളെ തിരി തെളിയിക്കും. ബംഗ്ളാദേശി ചിത്രം റിഹാനയാണ് ഉൽഘാടന സിനിമ.

തിരുവനന്തപുരം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച പകുതിയോളം സിനിമകള്‍ കൊച്ചിയിലും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് ചലച്ചിത്രോൽസവം നടക്കുക. മുഖ്യധാരാ സിനിമ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം കൊച്ചിയിലും ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്ത്‌ പറഞ്ഞു.

വിദ്യാര്‍ഥി പ്രേക്ഷകര്‍ക്കാണ് മേളയില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. രണ്ടാം തവണ ഐഎഫ്എഫ്‌കെ കൊച്ചിയില്‍ വിരുന്ന് എത്തുമ്പോള്‍ സിനിമ പ്രേമികളും വലിയ ആവേശത്തിലാണ്.

അതേസമയം, ഐഎഫ്എഫ്‌കെ കാണാനെത്തുന്ന വിദ്യാർഥി ഡെലിഗേറ്റുകള്‍ക്കും ഒഫിഷ്യല്‍സിനും കൊച്ചി മെട്രോ സൗജന്യ യാത്രയൊരുക്കിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ 5 വരെയാണ് കൊച്ചി മെട്രോയില്‍ സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തിയത്. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കൂടുതൽ മദ്യശാലകൾ; എതിർപ്പുകൾക്ക് ഇടയിലും പുതിയ മദ്യ നയം നിലവിൽ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE