കൂടുതൽ മദ്യശാലകൾ; എതിർപ്പുകൾക്ക് ഇടയിലും പുതിയ മദ്യ നയം നിലവിൽ വന്നു

By Staff Reporter, Malabar News
kerala liquor policy
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ്‌ ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്.

സർവീസ് ഡെസ്‌ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവക്കുള്ള ഫീസാണ് കൂട്ടിയത്. കേരളത്തിലെ പുതിയ മദ്യനയത്തിന്റെ അടിസ്‌ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രൂവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, പുതിയ മദ്യ നയത്തിന് എതിരെ ശക്‌തമായ എതിർപ്പാണ് സർക്കാർ നേരിടുന്നത്. സംസ്‌ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമമെന്നും വ്യാപകമായി മദ്യഷോപ്പ് തുടങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്‌റ്റ് വായിച്ച് മാദ്ധ്യമങ്ങളെ കേൾപ്പിച്ച പ്രതിപക്ഷ നേതാവ് സർക്കാർ അഴിമതി നടത്തി പണമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും കുറ്റപ്പെടുത്തി.

Read Also: റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE