കോവിഡ് ഇന്ത്യ; 2,483 രോഗബാധ, 1,399 മരണം

By News Bureau, Malabar News
Covid; new cases in india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,483 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 4,30,62,569 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,399 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 5,23,622 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

അതേസമയം രോഗമുക്‌തി നിരക്ക് 98.75 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് നിലവിൽ സജീവ 15,536 കേസുകൾ ആണുള്ളത്. ഇത് മൊത്തം കേസുകളുടെ 0.04 ശതമാനം വരും.

ഇതിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാജ്യത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തിലാണ് യോഗം. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡ് സാഹചര്യം സംബന്ധിച്ച അവതരണം നടത്തും. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് പ്രധാനമന്തി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

Most Read: വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE