കോവിഡ് ഇന്ത്യ; 1,61,386 രോഗബാധ, കേരളത്തിൽ 51,887 കേസുകൾ

By News Bureau, Malabar News
Covid india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമാണ്.

2,81,109 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് രോഗമുക്‌തി നേടിയത്. ഇതുവരെ 3,95,11,307 പേർ കോവിഡിൽ നിന്നും മുക്‌തി നേടിയിട്ടുണ്ട്.

നിലവിൽ 16,21,603 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിലും രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 51,887 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,21,048 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രോഗമുക്‌തി നേടിയവർ 40,383 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 24 പേർക്കുമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 167.29 കോടി വാക്‌സിൻ ഡോസുകളാണ് ഇതുവരെ രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

Most Read: പെഗാസസ്‌; രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE