കോവിഡ് ഇന്ത്യ; 19,968 പുതിയ കേസുകൾ, കേരളത്തിൽ 6,757 രോഗബാധ

By News Bureau, Malabar News
New Covid Cases In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1.68 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

ഒരു ദിവസത്തിനിടെ 48,847 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. ഇതുവരെ 4,20,86,383 പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്.

അതേസമയം 673 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,11,903 ആയി ഉയർന്നു.

നിലവിൽ 2,24,187 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിൽ കഴിഞ്ഞ ദിവസം 6,757 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 62,301 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 17,086 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 16 പേർക്കുമാണ്.

ഇതിനിടെ രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,75,37,22,697 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: ഇടുക്കി പൊൻമുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയത് റവന്യൂ പുറമ്പോക്ക് ഭൂമി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE