കോവിഡ് ഇന്ത്യ; 4,518 പുതിയ കേസുകൾ, 9 മരണം

By News Bureau, Malabar News
new Covid Cases-india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് തിങ്കളാഴ്‌ച (ജൂൺ 6) റിപ്പോർട് ചെയ്‌തത്‌ 4,518 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 4,31,81335 ആയി.

34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റീവ് നിരക്ക് ഒരു ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പുതിയ പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. 5,24,701 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടത്.

അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 25,782 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE