കോവിഡ് ഇന്ത്യ; 15,940 രോഗബാധ, 20 മരണം

By News Bureau, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 15,940 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,33,78,234 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനവുമാണ്.

20 മരണങ്ങളും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. ഇതിൽ 11 മരണം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. മഹാരാഷ്‌ട്രയിൽ മൂന്ന് പേർക്കും പശ്‌ചിമ ബംഗാളിൽ രണ്ടുപേർക്കും ബീഹാർ, ഡെൽഹി, പഞ്ചാബ്, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി. മരണനിരക്ക് 1.21 ശതമാനമാണ്. ഇതുവരെ 5,24,974 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

അതേസമയം 4,27,61,481 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്. ദേശീയ രോഗമുക്‌തിനിരക്ക് 98.58 ശതമാനമായി രേഖപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 91,779 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം കേസുകളുടെ 0.21 ശതമാനമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 196.94 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.

Most Read: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE