കോവിഡ് ഇന്ത്യ; 2,876 പുതിയ കേസുകൾ, കേരളത്തിൽ 1193 രോഗബാധ

By News Bureau, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്.

നിലവിൽ 32,811 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,884 പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്. ഇതുവരെ 4,24,50,055 പേർ കോവിഡിൽ നിന്നും മുക്‌തി നേടിയിട്ടുണ്ട്.

98 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതുവരെയുള്ള കോവിഡ് മരണസംഖ്യ 5,16,072 ആണ്.

കേരളത്തിൽ കഴിഞ്ഞ ദിവസം 1193 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 27,465 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 1,034 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 3 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇതുവരെ 1,80,60,93,107 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളമായി വിതരണം ചെയ്‌തത്‌.

Most Read: ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE