രാജ്യത്ത് 9,489 പേർക്ക് രോഗമുക്‌തി; 24 മണിക്കൂറിനിടെ 11,649 പുതിയ കേസുകൾ

By Staff Reporter, Malabar News
India covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,649 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി ഉയർന്നു. 9,489 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 90 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.

നിലവിൽ 1,39,637 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 1.28% മാത്രമാണ്.

രാജ്യത്ത് കോവിഡ് മരണനിരക്ക് 1.43% ആണ്. ഇതുവരെ 1,55,732 പേരാണ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് മരണമടഞ്ഞത്. അതേസമയം 1,06,21,220 പേർ ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടി. ഇന്ത്യയിലെ രോഗമുക്‌തി നിരക്ക് 97.29% ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഫെബ്രുവരി 14 വരെ രാജ്യത്ത് 20,67,16,634 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഞായറാഴ്‌ച മാത്രം 4,86,122 സാമ്പിളുകളുടെ പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 82,85,295 പേർക്കാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.

Read Also: ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ ടൂൾകിറ്റ്; പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE