കോവിഡ്; രാജ്യത്ത് 9,121 പേർക്കുകൂടി രോഗബാധ, 81 മരണം

By Staff Reporter, Malabar News
covid india.
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 1,369,25,710 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

നിലവിൽ 1,36,872 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. 1,06,33,025 പേരാണ് ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടിയത്.

അതേസമയം രാജ്യത്ത് 81 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1,55,813 ആയി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് തിങ്കളാഴ്‌ച വരെ 20,73,32,298 സാമ്പിളുകളുടെ പരിശോധനയാണ് രാജ്യത്ത് പൂർത്തിയാക്കിയത്. ഫെബ്രുവരി 15ന് 6,15,664 സാമ്പിളുകൾ പരിശോധിച്ചു.

രാജ്യത്ത് ഇതുവരെ 87,20,822 പേർക്കാണ് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: രാജ്യത്തെ പൊതു വിപണിയിൽ കോവിഡ് വാക്‌സിൻ എത്താൻ വൈകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE