രാജ്യത്ത് 11,610 പേർക്കുകൂടി കോവിഡ്; സജീവ കേസുകൾ 1,36,549

By Staff Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ 11,610 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 1,09,37,320 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം 1,06,44,858 ആയതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

നിലവിൽ രാജ്യത്ത് 1,36,549 സജീവ കേസുകളാണുള്ളത്. ഇത് ആകെയുള്ള കോവിഡ് കേസുകളുടെ 1.25 ശതമാനം മാത്രമാണ്.

രാജ്യത്ത് രോഗമുക്‌തി നിരക്ക് 97.33 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മരണനിരക്ക് 1.43 ശതമാനമാണ്. 1,55,913 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 100 ​​മരണങ്ങളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.

രാജ്യത്ത് ഫെബ്രുവരി 16 വരെ 20,79,77,229 സാമ്പിളുകളുടെ പരിശോധനയാണ് പൂർത്തിയാക്കിയത്. ഇന്നലെ മാത്രം 6,44,931 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

ഇന്ത്യയിൽ ഇതുവരെ 89,99,230 പേർക്കാണ് കോവിഡ് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘ജനങ്ങളുടെ വിജയം’; കിരൺ ബേദിയെ പുറത്താക്കിയതിൽ പ്രതികരിച്ച് പുതുച്ചേരി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE