കോവിഡ്; രാജ്യത്ത് 10,307 പേർക്ക് രോഗമുക്‌തി, 13,993 പുതിയ കേസുകൾ

By Staff Reporter, Malabar News
covid test
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത പുതിയ കോവിഡ് കേസുകളുടെ എണ്ണം 13,993 ആണ്. 10,307 പേർ രോഗമുക്‌തി നേടിയപ്പോൾ 101 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെയായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 1,09,77,387 പേർക്കാണ്. 1,06,78,048 പേർ ഇതുവരെ രോഗമുക്‌തിയും നേടി. അതേസമയം 1,56,212 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.

നിലവിൽ രാജ്യത്ത് 1,43,127 സജീവ കേസുകളാണുള്ളത്.

വെള്ളിയാഴ്‌ച വരെ 21,02,61,480 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഫെബ്രുവരി 19ന് മാത്രം 7,86,618 സാമ്പിളുകളാണ് പരിശോധിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്‌ച വൈകുന്നേരം വരെ 2,20,877 സെഷനുകളിലായി 1,04,49,942 പേർക്കാണ് വാക്‌സിൻ നൽകിയത്. 62,95,903 ആരോഗ്യ പ്രവർത്തകരും 33,97,097 മുന്നണി പോരാളികളും ആദ്യ ഡോസ് സ്വീകരിച്ചു. 7,56,942 ആരോഗ്യ പ്രവർത്തകർ രണ്ടാം ഘട്ടത്തിലെ കുത്തിവെപ്പും നടത്തി.

Read Also: സമരക്കാരുമായി ചർച്ച നടത്തിയേക്കും; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE