കോവിഡ് ഇന്ത്യ; 12,464 രോഗമുക്‌തി, 12,286 പുതിയ കേസുകൾ, 91 മരണം

By Staff Reporter, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്‌ഥിരീകരിച്ചത്‌ 12,286 കൊറോണ വൈറസ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് രോഗബാധിതരുടെ എണ്ണം 1,11,24,527 ആയി. ഒരു ദിവസത്തിനിടെ 91 മരണങ്ങളും രാജ്യത്ത് സംഭവിച്ചു. 12,464 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

രാജ്യത്തെ പുതിയ കേസുകളുടെ എണ്ണം തിങ്കളാഴ്‌ചത്തെ അപേക്ഷിച്ച് 20.78% കുറവാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ 1,68,358 സജീവ കേസുകളാണുള്ളത്. ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത് 1,07,98,921 പേരാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പേർ കൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,57,248 ആയി.

രാജ്യത്ത് ഇതുവരെ 1.48 കോടിയിലധികം ആളുകൾക്കാണ് കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്‌തത്‌. ഇന്ത്യയുടെ രണ്ടാം ഘട്ട വാക്‌സിനേഷൻ ഡ്രൈവിന് തുടക്കം കുറിച്ച തിങ്കളാഴ്‌ച 5.52 ലക്ഷത്തിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ വാക്‌സിൻ സ്വീകരിച്ചിരുന്നു.

രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതലാണ് കോവിഡ് വാക്‌സിന്‍ നല്‍കുക. സുപ്രീംകോടതി കോംപ്ളക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Read Also: രണ്ടാംഘട്ട വാക്‌സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE