രാജ്യത്ത് 23,068 പുതിയ കോവിഡ് കേസുകള്‍; 336 മരണം

By Staff Reporter, Malabar News
india covid_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത് 23,068 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10,146,846 ആയി ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസമായി ഇന്ത്യയില്‍ പ്രതിദിനം 30,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. ഇന്ത്യയില്‍ ഇതുവരെയായി 1,47,091 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 24,661 പേര്‍ രോഗമുക്‌തി നേടി ആശുപത്രി വിട്ടു. ഇതുവരെ 97,17,834 പേര്‍ രാജ്യത്ത് രോഗമുക്‌തി നേടിയിട്ടുണ്ട്. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,81,919 ആണ്.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള കേരളത്തില്‍ വ്യാഴാഴ്‌ച 5,177 പുതിയ കോവിഡ് കേസുകളും മഹാരാഷ്‌ട്രയില്‍ 3,580 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു.

യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയെയും ആശങ്കപ്പെടുത്തുന്നുണ്ട്. യുകെയില്‍ നിന്ന് ഗോവയിലും മഹാരാഷ്‌ട്രയിലും മടങ്ങിയെത്തിയ 12 യാത്രക്കാക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം മേഘാലയയില്‍, യുകെയില്‍ നിന്നുള്ളവർക്ക് സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, അടുത്തിടെ ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയവരോ യാത്ര ചെയ്‌തവരോ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനും ക്വാറന്റെയിനില്‍ പോകാനും സംസ്‌ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

യുകെ, യൂറോപ്പില്‍ നിന്നായി മടങ്ങിയെത്തിയ ആളുകളെ പരിശോധിക്കുന്നതിനായി ഗാസിയാബാദില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also: സംഘപരിവാര്‍ ചിന്തയോടെ പദവി വഹിക്കുന്നത് ഭരണഘടനാവിരുദ്ധം; ഗവർണർക്കെതിരെ സിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE