24 മണിക്കൂറിനിടെ രാജ്യത്ത് 18,177 പുതിയ കോവിഡ് കേസുകള്‍; 20,923 പേര്‍ക്ക് രോഗമുക്‌തി

By Staff Reporter, Malabar News
india covid update
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പുതിയ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,23,965 ആണ്. അതേസമയം ഒരു ദിവസത്തിനിടെ 20,923 പേര്‍ രോഗമുക്‌തി നേടി. 99,27,310 പേരാണ് ഇന്ത്യയില്‍ ഇതുവരെയായി രോഗമുക്‌തി നേടിയത്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96.15 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.

24 മണിക്കൂറിനിടെ 217 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,49,435 പേര്‍ക്ക് മഹാമാരി മൂലം ജീവന്‍ നഷ്‌ടമായി. 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. നിലവില്‍ 2,47,220 പേര്‍ രാജ്യത്ത് വിവിധ ഇടങ്ങളിലായി ചികില്‍സയിലുണ്ട്.

കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ ഇതര സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്‌ട്ര ഏറെ മുന്നിലാണ്. മഹാരാഷ്‌ട്രയില്‍ 19,38,854 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 49,631 പേര്‍ മരണപ്പെടുകയും ചെയ്‌തു. 9,21,128 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത്. ഇവിടെ 12,099 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്‌തു.

ജനുവരി 2 വരെ ആകെ 17,48,99,783 സാമ്പിളുകളുടെ പരിശോധന പൂര്‍ത്തീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്‌ച മാത്രം 9,58,125 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

Read Also: ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE