ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും

By Syndicated , Malabar News
air india
Ajwa Travels

ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും. ഇതിന്റെ  ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ് ഓഫീസുകള്‍, കോള്‍ സെന്റര്‍, അംഗീകൃത യാത്ര ഏജന്‍സികള്‍ മുഖേന വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഇന്ത്യ-യുകെ എയര്‍ ഇന്ത്യ വിമാനടിക്കറ്റുകളുടെ ബുക്കിംഗ്  ആരംഭിച്ചുവെന്ന് വിമാനകമ്പനി ട്വിറ്ററിലൂടെയാണ്  അറിയിച്ചത്. മുംബൈ, ഡെല്‍ഹി വിമാനത്താവളങ്ങളിൽ നിന്ന് ലണ്ടന്‍ ഹെത്രോ വിമാനത്താവളത്തിലേക്കും തിരിച്ചുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. സാധാരണ വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് ഇവ.

ഇന്ത്യ -യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ ഇന്ത്യയില്‍നിന്ന് യുകെയിലേക്കും എട്ടുമുതല്‍ തിരിച്ചും ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. ജനുവരി 23 വരെ ആഴ്‌ചയില്‍ 15 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുക. ഡിസംബര്‍ 23ന് യാത്ര ചെയ്യാനായി ബുക്ക് ചെയ്‌ത യാത്രക്കാരാണ് യുകെയില്‍നിന്ന് ആദ്യം പുറപ്പെടുകയെന്ന്  എയര്‍ ഇന്ത്യ അറിയിച്ചു.

Read also: കൊറോണ വൈറസ് വകഭേദത്തെ കള്‍ച്ചര്‍ ചെയ്‌ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE