കോവിഡ് ഇന്ത്യ; 68,817 രോഗമുക്‌തി, 50,848 രോഗബാധ, 1,358 മരണം

By Staff Reporter, Malabar News
Covid India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,00,28,709 ആയി. 68,817 ആളുകൾ ഒരു ദിവസത്തിനിടെ രോഗമുക്‌തിയും നേടിയിട്ടുണ്ട്. ഇതുവരെ 2,89,94,855 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്.

അതേസമയം 1,358 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. 3,90,660 ആളുകൾക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 6,43,194 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്‌തി നിരക്ക് 96.56 ശതമാനമാണ്. 2.67 ശതമാനമാണ് പ്രതിദിന പോസിറ്റീവ് നിരക്ക്.

ഇതുവരെ 39.59 കോടി കോവിഡ് ടെസ്‌റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 19,01,056 ടെസ്‌റ്റുകൾ നടത്തി.

കഴിഞ്ഞ 24 മണിക്കൂറിൽ 54.24 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29.46 കോടി ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്‌.

അതിനിടെ കോവിഡ് ഡെൽറ്റ പ്ളസ് വകഭേദത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. കേരളം, മഹാരാഷ്‍ട്ര, മധ്യപ്രദേശ് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക്, ഡെൽറ്റ പ്ളസിനെ കരുതിയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 25 കേസുകൾ രാജ്യത്ത് സ്‌ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലുമാണ് നിലവിൽ കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത്.

Most Read: കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE