കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ

By Staff Reporter, Malabar News
Dr_Randeep_Guleria
ഡോ. രൺദീപ് ഗുലേറിയ
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക്കിന്റെ ‘കോവാക്‌സിൻ‘ സെപ്റ്റംബറോടെ കുട്ടികൾക്കായി ലഭ്യമാകുമെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഗുലേറിയ കുട്ടികളുടെ വാക്‌സിനേഷനിൽ നിർണായക വിവരം പുറത്തുവിട്ടത്.

‘കൊവാക്‌സിന്റെ കുട്ടികളിലെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബറോടെ വിവരങ്ങൾ ലഭ്യമാകും, അതേ മാസം തന്നെ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കൂടാതെ ഫൈസർ-ബയോ എൻടെക്കിന്റെ വാക്‌സിന് ഇന്ത്യയിൽ അംഗീകാരം ലഭിക്കുകയാണെങ്കിൽ അതും കുട്ടികൾക്കുള്ള മികച്ച സാധ്യതകളിൽ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കൊവാക്‌സിൻ കോവിഡ് വൈറസിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട് ഇന്നലെ പുറത്തുവന്നിരുന്നു. ഡിസിജിഐയുടെ (ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.

Read Also: ഡെല്‍റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ അടച്ചിടും; ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE