കോവിഡ് ഇന്ത്യ; 68,885 രോഗമുക്‌തി, 54,069 രോഗബാധ, 1,321 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 54,069 പുതിയ കോവിഡ് കേസുകൾ. 68,885 പേർ രോഗമുക്‌തി നേടിയപ്പോൾ 1,321 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3,00,82,778 ആണ്. ഇതിൽ 2,90,63,740 പേർ ഇതുവരെ രോഗമുക്‌തി നേടി. അതേസമയം രാജ്യത്തെ 3,91,981 പേരുടെ ജീവനാണ് കോവിഡ് മഹാമാരി ഇതുവരെ കവർന്നത്.

നിലവിൽ 6,27,057 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്‌തി നിരക്ക് 96.61 ശതമാനമാണ്. പ്രതിവാര പോസിറ്റീവ് നിരക്ക് 3.04 ശതമാനവും പ്രതിദിന പോസിറ്റീവ് നിരക്ക് 2.91 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് ഇതുവരെ 30,16,26,028 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്‌.

അതിനിടെ രാജ്യത്ത് കൂടുതൽ സംസ്‌ഥാനങ്ങളിൽ രോഗവ്യാപനം തുടരുന്നത് കണക്കിലെടുത്ത് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം പഠനവിധേയമാക്കാൻ ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തീരുമാനിച്ചു. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠനവിധേയമാക്കും.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്‌ളസിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മഹാരാഷ്‌ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്‌, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്റെ ഡെൽറ്റ പ്‌ളസ്‌ വകഭേദത്തിന്റെ 40 കേസുകളാണ് ഇതുവരെ സ്‌ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്‌. 21 രോഗികളാണ് ഇവിടെയുള്ളത്. മധ്യപ്രദേശിൽ ആറും കേരളം, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിൽ മൂന്ന് വീതം കേസുകളും സ്‌ഥിരീകരിച്ചിട്ടുണ്ട്.

Most Read: രാജ്യത്ത് ഡെൽറ്റ പ്ളസ് വകഭേദം വ്യാപിക്കുന്നു; വിദഗ്‌ധ പഠനം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE