രാജ്യത്തിന് ആവശ്യം വിപ്ളവമല്ല, പരിണാമം; പ്രധാനമന്ത്രി

By Syndicated , Malabar News
pm-narendra-modi
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് പരിണാമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വിപ്ളവമല്ല ആവശ്യമെന്നും പരിണാമമാണ് വേണ്ടതെന്നും ആയിരുന്നു പ്രധാന മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വികസനത്തിനൊപ്പം പോകണമെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ മേയര്‍മാരുടെ സമ്മേളനം വിര്‍ച്വല്‍ കോണ്‍ഫറന്‍സിംഗിലൂടെ ഉൽഘാടനം ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. “നമ്മള്‍ പരിണാമത്തില്‍ വിശ്വസിക്കണം. ഇന്ത്യക്ക് വിപ്ളവമല്ല, പരിണാമമാണ് വേണ്ടത്. നമുക്കുള്ളതെല്ലാം സംരക്ഷിച്ച് സാങ്കേതിക നവീകരണത്തിലേക്ക് നീങ്ങണം,”-മോദി പറഞ്ഞു.

രാജ്യത്തെ മിക്ക നഗരങ്ങളും പരമ്പരാഗത നഗരങ്ങളാണെന്നും പരമ്പരാഗത രീതിയില്‍ വികസിപ്പിച്ചതാണെന്നും ആധുനികവല്‍ക്കരണ കാലഘട്ടത്തില്‍, ഈ നഗരങ്ങളുടെ പൗരാണികതയും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ കാശിയിലെ ഗംഗാഘട്ടിലേക്ക് വരുന്നു. കാശിയുടെ സമ്പദ് വ്യവസ്‌ഥയെ നയിക്കുന്നതില്‍ ഗംഗാ നദിക്ക് വലിയ സ്‌ഥാനമുണ്ട്,”- മോദി പറഞ്ഞു. നഗരത്തില്‍ എല്ലാ വര്‍ഷവും ഏഴ് ദിവസം നദീ ഉൽസവം ആഘോഷിക്കണമെന്നും മോദി പറഞ്ഞു.

Read also: ‘ബലാൽസംഗം തടയാൻ ആകുന്നില്ലെങ്കിൽ ആസ്വദിക്കൂ’; സ്‌ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ് എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE