ഇന്ത്യ-ശ്രീലങ്ക പരമ്പര; രണ്ടാം ഏകദിന മൽസരം ഇന്ന്

By Staff Reporter, Malabar News
india-vs-sri-lanka second- odi
Ajwa Travels

കൊളംബോ: ശ്രീലങ്കക്ക് എതിരായ രണ്ടാം ഏകദിന മൽസരം ഇന്ന് നടക്കും. ആദ്യമൽസരം 7 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര നേട്ടം പ്രതീക്ഷിച്ചാണ് ഇന്ന് ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് 3 മണിക്കാണ് മൽസരം. രണ്ടാംനിര ടീമുമായെത്തിയ ഇന്ത്യക്ക് മുന്നിൽ നേരിയ വെല്ലുവിളി പോലും ഉയർത്താതെയാണ്‌ ലങ്ക ആദ്യകളിയിൽ കീഴടങ്ങിയത്‌. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയതാണ് ടീമിന്റെ വിജയത്തിന്റെ അടിസ്‌ഥാനം. കൃണാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, പൃഥ്വി ഷാ എന്നിവരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. തന്റെ അരങ്ങേറ്റ മൽസരത്തിന് ഇറങ്ങിയ ഇഷാൻ കിഷൻ അർധ സെഞ്ചുറി നേടിയിരുന്നു.

ഓപ്പണറായി ധവാനൊപ്പം ഇറങ്ങിയ ഷാ ആവട്ടെ തന്റെ വേഗതയാർന്ന ശൈലിയിലൂടെ മൽസരം കൈപ്പിടിയിലൊതുക്കി. സ്‌പിന്നർമാരായ യൂസ്‌വേന്ദ്ര ചാഹലും, കുൽദീപ് യാദവും ഫോമിലേക്ക് ഉയർന്നതും ഇന്ത്യക്ക് ശുഭപ്രതീക്ഷയാണ്. ഇന്ന് ജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാവും. ഇത് പരിശീലകൻ രാഹുൽ ദ്രാവിഡിനും സംഘത്തിനും നൽകുന്ന ആത്‌മ വിശ്വാസം ചെറുതല്ല.

Read Also: ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ സിൻസിനാറ്റി ഫിലിം ഫെസ്‌റ്റിവലിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE