ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ സിൻസിനാറ്റി ഫിലിം ഫെസ്‌റ്റിവലിലേക്ക്

By Staff Reporter, Malabar News
dr. Biju-Orange marangalude veedu sinsinaty festival
Ajwa Travels

പ്രശസ്‌ത സംവിധായകൻ ഡോ. ബിജുവിന്റെ ഏറ്റവും പുതിയ ചിത്രം ‘ഓറഞ്ച് മരങ്ങളുടെ വീട്‘ ഈ വർഷത്തെ സിൻസിനാറ്റി ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്‌റ്റ് 5 മുതൽ 19 വരെ ഒഹിയോയിൽ വച്ചാണ് മേള നടക്കുന്നത്. 2018 സിൻസിനാറ്റി മേളയിൽ ഡോ. ബിജു സംവിധാനം ചെയ്‌ത ‘സൗണ്ട് ഓഫ് സൈലൻസിന്’ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. 2019ൽ പെയിന്റിംഗ് ലൈഫ് എന്ന ചിത്രത്തിലൂടെ, അന്തരിച്ച ഛായാഗ്രാഹകൻ എംജെ രാധാകൃഷ്‌ണനും അവാർഡ് ലഭിച്ചിരുന്നു.

നെടുമുടി വേണുവാണ് ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്തരിച്ച നടനും, തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മാസ്‌റ്റർ ഗോവർദ്ധൻ, ദീപൻ ശിവരാമൻ, ലാലി പിഎം എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. പരിസ്‌ഥിതി രാഷ്‌ട്രീയവും ബന്ധങ്ങളുടെ ആഴവും ചർച്ച ചെയ്യുന്ന ചിത്രം നേരത്തെ ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവൽ മെൽബണിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read Also: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE