ഇന്ത്യ-യുഎഇ സൗഹൃദ ഫുട്ബാൾ മൽസരം ഇന്ന്

By Staff Reporter, Malabar News
India vs UAE
Representational Image
Ajwa Travels

ദുബായ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മൽസരം ആരംഭിക്കുക. ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്‌മ വിശ്വാസവുമായാണ് ടീം ഇന്ത്യ വീണ്ടും ബൂട്ടണിയുന്നത്. സെൽഫ് ഗോൾ വഴങ്ങിയിട്ടും മൻവീ‍ർ സിംഗിന്റെ ഗോളിലൂടെയാണ് ഒമാനെതിരെ ഇന്ത്യ സമനില പിടിച്ചെടുത്തത്.

യുവനിരയെ പരീക്ഷിക്കുന്ന കോച്ച് ഇഗോർ സ്‌റ്റിമാക്ക് ഒമാനെതിരെ മലയാളിതാരം മഷൂർ ഷെരീഫ് ഉൾപ്പെടെ 10 താരങ്ങളാണ് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു. ഫിഫ റാങ്കിംഗിൽ യുഎഇ 74ഉം ഇന്ത്യ 104ഉം സ്‌ഥാനങ്ങളിലാണ്. മുപ്പത് റാങ്ക് മുന്നിലുള്ള യുഎഇക്കെതിരെ ഇറങ്ങുമ്പോൾ ഇന്ത്യ കുറച്ചുകൂടി കരുതലോടെ കളിക്കേണ്ടി വരും. കഴിഞ്ഞ കളിയിൽ അവസരം ലഭിക്കാത്തവർക്ക് ഇന്ന് ടീമിൽ ഇടം നൽകുമെന്നാണ് സൂചന.

Read Also: സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE