ലോകരാജ്യങ്ങൾക്ക് കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യ മാതൃകയാകും; പ്രധാനമന്ത്രി

By Team Member, Malabar News
Prime Minister
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ മാതൃകയാകുമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനായി വാക്‌സിനെന്ന സുരക്ഷാ കവചം എല്ലാവരും ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം മാനവരാശിയെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം ആരോഗ്യ-ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ചെറിയ കാര്യങ്ങളെ നിസാരമായി തള്ളിക്കളയരുതെന്നും, ഭാവിയിൽ അത് നിർണ്ണായകമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മലിനീകരണത്തിൽ നിന്ന് നദികളെ മുക്‌തമാക്കണമെന്നും, നദീദിനം എല്ലാ വർഷവും ആചരിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ നദികളെ പുനരുജ്‌ജീവിപ്പിക്കുന്ന നടപടികൾ സജീവമാക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ കൂട്ടിച്ചേർത്തു. യുഎസ് സന്ദർശനത്തിന് ശേഷം ഡെൽഹിയിൽ മടങ്ങിയെത്തിയ ശേഷമാണ് അദ്ദേഹം മൻ കി ബാത്തിൽ സംസാരിച്ചത്.

Read also: സ്വർണക്കടത്ത്; റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE