യുകെ പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; നിർദ്ദേശം പിൻവലിച്ച് ഇന്ത്യ

By Team Member, Malabar News
India Withdraw The Quarantine For UK Citizens
Ajwa Travels

ന്യൂഡെൽഹി: യുകെ പൗരൻമാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റെയ്ൻ പിൻവലിച്ച് ഇന്ത്യ. 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നാണ് യുകെ പൗരൻമാർക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് യുകെയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ യുകെ പിൻവലിച്ച സാഹചര്യത്തിലാണ് ഇന്ത്യയും വിട്ടുവീഴ്‌ചക്ക് തയ്യാറായത്.

രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച യുകെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റെയ്‌നും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്തെത്തുന്ന യുകെ പൗരൻമാർക്കും ക്വാറന്റെയ്‌നും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ത്യ നിർബന്ധമാക്കിയത്.

Read also: സോളാർ കേസ്: ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം; തീരുമാനം മന്ത്രിസഭയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE