സെപ്റ്റംബറില്‍ ഇന്ത്യയിലെ കയറ്റുമതി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; യുഎന്‍ ഏജന്‍സി

By Staff Reporter, Malabar News
MALABARNEWS-EXPORTS in india
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും കയറ്റുമതിയില്‍ ഇടിവ് ഉണ്ടായെങ്കിലും, സെപ്റ്റംബര്‍ മാസത്തോടെ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യുഎന്നിന്റെ വ്യാപാര, വികസന കൂട്ടായ്‌മ പുറത്തുവിട്ട ആഗോള റിപ്പോര്‍ട്ടിലാണ് രാജ്യം തിരിച്ചു വരവിന്റെ പാതയിലാണെന്ന് സൂചന നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉള്ളതിനേക്കാള്‍ 5 ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ ആഗോള കയറ്റുമതി മേഖലയില്‍ ഉണ്ടായത്. 19 ശതമാനം ഇടിവാണ് രണ്ടാം പാദത്തില്‍ നേരിട്ടത്.

ഇതില്‍ നിന്നും ഏറെ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നാലാം പാദത്തില്‍ ഇതിലും കൂടുതല്‍ വളര്‍ച്ച ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

ഇന്ത്യയില്‍ മൂന്നാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.1 ശതമാനം കുറവാണ് ഉണ്ടായത്. എന്നാല്‍ സെപ്റ്റംബര്‍ മാസത്തോടെ ഇത് മാറി മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനം വര്‍ധനവ് എന്ന നിലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശൈത്യകാലം വരാനിരിക്കെ കോവിഡ് വ്യാപനം ഏത് രീതിയില്‍ ആവും വ്യാപാര മേഖലയെ ബാധിക്കുക എന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ രോഗബാധ വര്‍ധിക്കുന്നത് വ്യാപാരലോകം കൃത്യമായി നിരീക്ഷിച്ചു വരികയാണ്.

Read Also: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ദുർ​ഗാ പൂജ സന്ദേശത്തിൽ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE